പേ​രാ​മ്പ്ര
സെ​ന്‍റ് ആ​ന്‍റണീ​സ്

കൊ​ട​ക​ര: പേ​രാ​മ്പ്ര സെ​ന്‍റ് ആന്‍റ ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 29, 30, 31 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാർത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വെ​ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 11.30 ന് 24 ​കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ഒ​രു​മി​ച്ച് പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

30 ന് ​രാ​വി​ലെ 10.30 ന് ​ഫാ. ബെ​ന്ന​റ്റ് എ​ടാ​ട്ടു​കാ​ര​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ നടക്കുന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​നയിൽ ഫാ. ​വി​പി​ൻ വേ​രം​പി​ലാ​വ് സ​ന്ദേ​ശം നൽകും. 3.30 നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക്കുശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 31 ന് ​അ​ങ്ങാ​ടി അ​മ്പ് ആ​ഘോ​ഷി​ക്കും.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ഷാ​ജു പീ​റ്റ​ർ കാ​ച്ച​പ്പി​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​ബി​ൻ വ​ർ​ഗീ​സ് കൊ​ള​പ്ര​ൻ, ട്ര​സ്റ്റി ജി​ജോ ജോ​ർ​ജ് ഉ​റു​വ​ത്ത്, സ​പ്ലി​മെ​ന്‍റ്് ക​ൺ​വീ​ന​ർ കെ.​ഒ. വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷാ​ജു മ​ണ്ട​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ത്ത്
ജം​ഗ​ഷ​നി​ൽ
നി​ല​പ്പ​ന്ത​ലിനു
കാ​ൽ​നാ​ട്ടി

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ അ​മ്പു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് ജ​ംഗ്ഷനി​ൽ ഒ​രു​ക്കു​ന്ന നി​ല​പ്പ​ന്ത​ലി​ന്‍റെ കാ​ൽനാ​ട്ടു​ക​ർ​മം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ നി​ർ​വഹി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷി​ബു വാ​ലപ്പ​ൻ, വി.​ജെ.​ ജോ​ജി, തി​രു​നാ​ൾ ക​മ്മ​ിറ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൈ​ബു മാ​ള​ക്കാ​ര​ൻ, ജോ​ഷി​ മാ​ളി​യേ​ക്ക​ൽ, കെ.​ജെ. ഡേ​വിസ്, ജോ​മോ​ൻ എം ​ബ്ലാ​ശേരി, മി​ഥു​ൻ മാ​ത്യു, സി.​എ.​ ജോ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.