ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി സം​ഗ​മം വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ഫ്ലവ​റ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 1989- 92 ബോ​ട്ട​ണി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റിലെ പൂ​ര്‍വ വി​ദ്യാ​ര്‍​ഥി​നി​യും ഇ​പ്പോ​ള്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ബ​യോ​ടെ​ക്‌​നോ​ള​ജി മേ​ധാ​വി കൂ​ടി​യാ​യ ഡോ. ​ടി.​എ​സ്. സ്വ​പ്‌​ന​ക്ക് മി​ക​ച്ച പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക്കു​ള്ള അ​വാ​ര്‍​ഡ് ന​ല്‍​കി.

ഹോ​ളി ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ മാ​നേ​ജ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ​ഫി​നെ​യും കേ​ര​ള​സ​ഭ​യു​ടെ സേ​വ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ച മു​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മ​ദ​ര്‍ മേ​രി പാ​സ്റ്റ​റി​നെ​യും പ്ര​ത്യേ​കം അ​വാ​ര്‍​ഡ് ന​ല്‍​കി.

മു​ന്‍ അ​ലു​മി​നി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​യാ​ല​ക്ഷ്മി​യെ​യും മ​റ്റ് പ്ര​ധാ​ന നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച അ​ലു​മി​നി അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. 1976 കാ​ല​ഘ​ട്ട​ത്തി​ല്‍ സെ​ന്‍റ്് ജോ​സ​ഫ്‌​സി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ഗീ​താ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ "വെ​ണ്‍​തൂ​വ​ല്‍​സ്പ​ര്‍​ശം' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. വിടപറഞ്ഞ ഗാ​യ​ക​ന്‍ പി. ജ​യ​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച ഗാ​ന​ശി​ല്‍​പം ശ്ര​ദ്ധേ​യ​മാ​യി.

2024-25 അ​ധ്യ​യ​ന‌വ​ര്‍​ഷം കോ​ള​ജി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന കെ​മി​സ്ട്രി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​സി. ഡീ​ന ആ​ന്‍റ​ണി, ഡോ. ​വി. ബി​ന്‍​സി വ​ര്‍​ഗീ​സ്, ഇം​ഗ്ലീ​ഷ് സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് വി​ഭാ​ഗം മേ​ധാ​വി ശാ​ന്തി മേ​നോ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ നി​ര്‍​മി​ച്ച ജോ​സ​ഫൈ​ന്‍ എ​ന്ന റോ​ബോ​ട്ടു​മാ​യി ആ​ശ​യ​വി​നി​മ​യം സം​ഘ​ടി​പ്പി​ച്ചു. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, മു​ന്‍ മ​ല​യാ​ള വി​ഭാ​ഗം പ്ര​ധാ​ന അ​ധ്യാ​പി​ക സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസം​ഗിച്ചു. അ​ലു​മി​നി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ബി. ഷ​ക്കീ​ല സ്വാ​ഗ​ത​വും ഷി​ബി​ത ഇ​മ്മാ​നു​വേ​ല്‍ ന​ന്ദി​യും പറഞ്ഞു.