പത്തു പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും
1509132
Wednesday, January 29, 2025 2:05 AM IST
കയ്പമംഗലം: നാട്ടിക ഫർക്ക ശുദ്ധജല വിതരണപദ്ധതിയിലെ ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരംവരെയുള്ള പത്തുപഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും.
എടത്തിരുത്തി ഏറാക്കലിൽ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനാലാണ് പമ്പിംഗ് നിർത്തിവച്ചത്. സ്ഥിരമായി പൈപ്പ് പൊട്ടുന്ന ഏറാക്കലിൽ 700 എംഎം വ്യാസമുള്ള പ്രിമോ പൈപ്പ് രണ്ടു മീറ്റർ നീളത്തിലാണ് മാറ്റിസ്ഥാപിക്കുന്നത്. ഈ മേഖലയിൽ സ്ഥിരമായി പ്രധാന പൈപ്പ് ലൈൻ പൊട്ടുന്നതുമൂലം കുടിവെള്ളവിതരണം തടസപ്പെടുന്നത് പതിവായിരുന്നു. ഈ ഭാഗങ്ങളിൽ പ്രിമോ പൈപ്പ് മാറ്റി ഡിഐ പൈപ്പ് സ്ഥാപിക്കുന്ന പണിയാണ് ആരംഭിച്ചിരിക്കുന്നത്. പണി പൂർത്തീകരിക്കുന്നതുവരെ കുറച്ചുദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.