ക​യ്പ​മം​ഗ​ലം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി മൂ​ന്നാ​ക്ക​പ​റ​മ്പി​ൽ നൗ​ഷാ​ദി(49) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2018ൽ ​ബാ​റി​ൽ​വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി ഒ​ളി​വി​ൽ​പോ​യ​ത്.

2023ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ അ​സി.​സെ​ഷ​ൻ​സ് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ​ക്കെ​തി​രെ ന​ട​ന്നു​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​തി​ല​കം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി, എ​സ്ഐ ര​മ്യ കാ​ർ​ത്തി​യ​ൻ, അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​ജീ​ഷ്, ഷൈ​ജു, സി​പി​ഒ​മാ​രാ​യ വി​പി​ൻ​ദാ​സ്, സ​ബീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.