വിൻസെന്റ് ഡി പോൾ സംഘടന വീടുകൾ നിർമിച്ചുനൽകി
1508212
Saturday, January 25, 2025 1:49 AM IST
തൃശൂർ: അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ രണ്ടു കുടുംബങ്ങൾക്കു വീടു നിർമിച്ചുനൽകി. സ്ഥലം വാങ്ങാനുള്ള എട്ടുലക്ഷം രൂപ സംഘടനയിലെ അംഗങ്ങളുടെ ഒരുമാസത്തെ വേതനത്തിലൂടെയാണ് സമാഹരിച്ചത്. 600 ചതുരശ്രയടിയുള്ള വീടുകൾക്കു 30 ലക്ഷം രൂപയാണു ചെലവ്.
അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വീടുകളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു. വികാരി ഫാ. ജോർജ് എടക്കളത്തൂർ, അസി. വികാരിമാരായ ഫാ. അജിത്ത് ചിറ്റിലപ്പിള്ളി, ഫാ. ആന്റണി ജോർജ് പാറേക്കാടൻ എന്നിവർ സഹകാർമികരായി. യൂണിറ്റ് പ്രസിഡന്റ് റിജോയ് തോമസ്, കണ്‍വീനർമാരായ ഇ.ഡി. ഷാജു, ഇ.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിർമാണം.
അതിരൂപത വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ജോസ് മഞ്ഞളി, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ഷിബു കാഞ്ഞിരത്തിങ്കൽ, കൈക്കാരൻ സി.ഡി. ഏന്റസ്, കെ.എൽ. ആന്റണി, സ്നേഹ ജോയ്, സി.എ. ബിജു എന്നിവർ പ്രസംഗിച്ചു.