മാ​ള: ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഡി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മു​ന്നി​ല്‍.

സ്റ്റേ​ജ്- സ്‌​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‍ 24 എ​ണ്ണം വീ​തം ആ​കെ 48 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ക്രൈ​സ്റ്റ് കോ​ള​ജ് 137 പോ​യി​ന്‍റോ​ടെ കു​തി​ക്കു​ക​യാ​ണ്. 32 ഇ​ന​ങ്ങ​ളി​ല്‍ കൂ​ടി മ​ത്സ​രം ബാ​ക്കി​നി​ല്‍​ക്കെ 108 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ര​ണ്ടാം​സ്ഥാ​ന​ത്തും 82 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ കോ​ള​ജ് മൂ​ന്നാ​മ​തു​മാ​ണ്. വി​മ​ല കോ​ള​ജ് 39, എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് 35 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ പോ​യി​ന്‍റു​ക​ള്‌. മാ​പ്പി​ള​ക​ല​ക​ളി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ ജൈ​ത്ര​യാ​ത്ര​യാ​ണ് ര​ണ്ടാം​ദി​നം ക​ണ്ട​ത്. ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, വ​ട്ട​പ്പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട് (സിം​ഗി​ള്‍) എ​ന്നി​വ​യി​ല്‍ ഒ​ന്നാംസ്ഥാ​നം നേ​ടി​യ ക്രൈ​സ്റ്റ് അ​റ​ബ​ന​മു​ട്ടി​ല്‍ ര​ണ്ടാ​മ​തു​മെ​ത്തി.

ക​ലോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും. ക​ലോ​ത്സ​വം ന​ട​ന്‍ സ​ലിം​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​തി​ന്‍ ഫാ​ത്തി​മ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ, യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​ജെ. മാ​ര്‍​ട്ടി​ന്‍, മ​ധു രാ​മ​നാ​ട്ടു​ക​ര, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫ്വാ​ന്‍ പ​ത്ത​ല്‍, ഹോ​ളി​ ഗ്രേ​സ് ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ബെ​ന്നി ഐ​നി​ക്ക​ല്‍, ഹോ​ളി​ഗ്രേ​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ സാ​നി എ​ടാ​ട്ടു​കാ​ര​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശ്വി​ന്‍​നാ​ഥ്, അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.