തൃ​ശൂ​ർ: രാ​ജ്യ​ത്തി​ന്‍റെ 76 -ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ൽ ആ​ഘോ​ഷി​ക്കും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മു​ഖ്യാ​തി​ഥി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് വി​വി​ധ പ്ല​റ്റൂ​ണു​ക​ളു​ടെ സെ​റി​മോ​ണി​യ​ൽ പ​രേ​ഡ് ദേ​ശീ​യ​പ​താ​ക​യ്ക്ക് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കും.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ കേ​ര​ള ആം​ഡ് പോ​ലീ​സ്, ആം​ഡ് റി​സ​ർ​വ് പോ​ലീ​സ്, സി​റ്റി - റൂ​റ​ൽ പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു, ഫോ​റ​സ്റ്റ് സി​വി​ൽ ഡി​ഫ​ൻ​സ്, എ​ൻ​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​രു​ടെ പ്ല​റ്റൂ​ണു​ക​ൾ പ​ങ്കെ​ടു​ക്കും. ബാ​ൻ​ഡ്സെ​റ്റ് ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തി​നു​ശേ​ഷം മു​ഖ്യാ​തി​ഥി റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും മി​ക​ച്ച പ്ല​റ്റൂ​ണു​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ക്കും.

കോർപറേഷനില്‌

തൃ​ശൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നു കോ​ർ​പ​റേ​ഷ​നി​ൽ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ആ​ന​പ്പാ​റ​യി​ലെ സ്നേ​ഹ​വീ​ട്ടി​ലും പ​താ​ക ഉ​യ​ർ​ത്തി മ​ധു​രം പ​ങ്കി​ടും. വൈ​കീ​ട്ട് 3.30 ന് ​കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു റി​പ്പ​ബ്ലി​ക് ദി​ന​റാ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. ക​ലോ​ത്സ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.

സ്വ​ന്തം ലേ​ഖ​ക​ൻ