കനാൽച്ചേരിയിലെ പൂമരം വർണക്കാഴ്ചയായി
1509120
Wednesday, January 29, 2025 2:05 AM IST
ചാലക്കുടി: കനാൽച്ചേരിയിൽ പൂത്തുലഞ്ഞുനില്ക്കുന്ന പൂമരം മനോഹരകാഴ്ചയായി. സൗത്ത് ജംഗ്ഷനിലെ കനാൽച്ചേരിയിലാണ് പൂമരം. വൃത്തിഹീനമായി കിടക്കുന്ന പരിസരത്താണ് ഈ പൂമരം. കനാൽച്ചേരിയിലെ വീട്ടുകാരെ പലരെയും പുനരധിവസിപ്പിച്ചു.
2018ലെ പ്രളയത്തിൽ താറുമാറായ വീടുകൾക്കുപകരം സർക്കാർ സ്ഥലവും വീടുംനൽകി മാറ്റിതാമസിപ്പിക്കുകയായിരുന്നു. എന്നാൽ നിലവിലുള്ള വീടുകൾക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. ഇതിനാൽ ഈ വീട്ടുകാർക്ക് ഇവിടെനിന്നു മാറിത്താമസിക്കനായില്ല. കോൺവെന്റ് റോഡുമായി ബന്ധിപ്പിക്കുന്ന കനാൽബണ്ടിലെ താമസക്കാരെ പുനരധിവസിപ്പിച്ചാൽ ഈ പ്രദേശത്ത് റോഡ് നിർമിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിയും. സൗത്ത് ജംഗ്ഷൻ മനോഹരമാകുകയും ചെയ്യും.