അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്ലീ​ൻ അ​ന്ന​മ​ന​ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പാ​ത​യോ​ര​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ക്ലീ​ൻ അ​ന്ന​മ​ന​ട പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം​ചെ​യ്ത​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മീ​ണ, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ ഓ​ര​ങ്ങ​ളി​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കും. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. 2024-25 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ 3.25 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ൺ​സോ​ർ​ഷ്യ​മാ​ണ് ക്ലീ​ൻ അ​ന്ന​മ​ന​ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജ​യ​ൻ, മെ​മ്പ​ർ​മാ​രാ​യ കെ.​എ. ബൈ​ജു, ഷീ​ജ ന​സീ​ർ, സെ​ക്ര​ട്ട​റി ഉ​ഷാ​ദേ​വി, വി​ഇ​ഒ. ലേ​ഖ, ബാ​ജി ലാ​ൽ, അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.