കാറുകൾ കൂട്ടിയിടിച്ച് പരിക്ക്
1508647
Sunday, January 26, 2025 7:20 AM IST
കേച്ചേരി: ചൂണ്ടൽ നോവ ടയിൽസിനു സമീപം ഇന്നലെ വൈകുന്നേരം കാറുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ ഏഴാംകല്ല് സ്വദേശി ഹരിഗോവിന്ദം വീട്ടിൽ പരമേശ്വരൻ മകൻ അച്ചുത്(6), വൈലത്തൂർ സ്വദേശി എരവത്തിൽ വീട്ടിൽ മുഹമ്മദുണ്ണി മകൻ ജിഹാസ്(33) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരിയിൽ അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു
വടക്കാഞ്ചേരി: വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ കുമ്പളങ്ങാട് സ്വദേശി പ ുത്തൻഗണത്തിൽവീട്ടിൽ ജോയി(49), കോടതിക്ക് സമീപം ബൈക്ക് തെന്നി വീണ് പരിക്കേറ്റ തെക്കുംകര സ്വദേശികളായ ആളുപറമ്പിൽ വീട്ടിൽ രാഹുൽ(28), അനു(21) എന്നിവരെ ആക്ടസ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യത്യസ്ത അപകടങ്ങളിൽ നാലുപേർക്ക് പരിക്ക്
അമലനഗർ: പുത്തൂർ ചീരോത്ത്പടിക്കു സമീപം നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പരിക്ക് പറ്റിയ കൈപ്പറമ്പ് പോന്നൂർ സ്വദേശി കണ്ണനായ്ക്കൽ വീട്ടിൽ ജോബി ഭാര്യ ഡയാന(38)യെയും എരനെല്ലൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ പുലിയന്നൂർ സ്വദേശി ചിരിയംകണ്ടത്ത് വീട്ടിൽ സൈമൺ മകൾ ജിസ്മി(27)നെയും അമല വിലങ്ങൻ ബസ് സ്റ്റോപ്പിനടുത്ത് വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ ഉഴവൂർ സ്വദേശി എൻകെ വീട്ടിൽ നൗഷാദ് (51), പേരാമംഗലം സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയി (56 ) എന്നിവരെയും ആക്ട്സ് പ്രവർത്തകർ ആശുപത്രികളിൽ എത്തിച്ചു.
ആംബുലൻസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
പഴയന്നൂർ: ആംബുലൻസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്. കാട്ടിലകോട് മനയിൽ ദേവൻ നമ്പൂതിരിയുടെ ഭാര്യ രമയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ പഴയന്നൂർ അമ്പലനടയിലാണ് അപകടം. അമ്പലഭാഗത്തുനിന്നും റോഡിലേക്ക് കയറി എതിർ സൈഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ആംബുലൻസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് അതേ ആംബുലൻസിൽ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പത്ര ഏജന്റിന് അപകടത്തിൽ പരിക്കേറ്റു
പഴയന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്ര ഏജന്റിന് പരിക്കേറ്റു. ഇന്നലെ രാവിലെ പത്രവിതരണത്തിനിടെയായിരുന്നു അപകടം. പഴയന്നൂർ വടക്കേത്തറ ഡാം റോഡ് കാഞ്ഞിരക്കാട്ടിൽ മാധവനാ (49) ണ് പരിക്കേറ്റത്. ഉടനെ നാട്ടുകാർ ചേർന്ന് തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തുടർച്ചികിത്സയ്ക്കായി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.