സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കു​ഷ്ഠ​രോ​ഗ​നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ​ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നും വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള പ​രി​ശോ​ധ​ന​യ്ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്.

നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ 2301 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം. അ​ശ്വ​മേ​ധം 6.0 എ​ന്ന പേ​രി​ൽ ആ​റാം​വ​ട്ട​മാ​ണ് പ​രി​ശോ​ധ​ന. ശ​രീ​ര​ത്തി​ലെ ചെ​റി​യ പാ​ടു​ക​ളും പ​രി​ശോ​ധി​ക്ക​ണം. ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ടു​ക​ളു​ണ്ടെ​ങ്കി​ൽ (പൗ​സി ബേ​സി​ല​റി) ആ​റു​മാ​സം​വ​രെ മ​രു​ന്നു​ക​ഴി​ച്ചാ​ൽ രോ​ഗം പൂ​ർ​ണ​മാ​യും മാ​റ്റാം. അ​തി​ൽ കൂ​ടു​ത​ലെ​ങ്കി​ൽ (മ​ൾ​ട്ടി ബേ​സി​ല​റി) ഒ​രു വ​ർ​ഷം​വ​രെ മ​രു​ന്നു​ക​ഴി​ക്ക​ണം.

"പാ​ടു​ക​ൾ നോ​ക്കാം, ആ​രോ​ഗ്യം കാ​ക്കാം' എ​ന്ന​താ​ണു പ​ക്ഷാ​ ച​ര​ണ​സ​ന്ദേ​ശം. 2027 ൽ ​പൂ​ർ​ണ​മാ​യും രോ​ഗ​വി​മു​ക്തി​യു​ള്ള സം​സ്ഥാ​ന​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്നു ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ഫ്ലെ​മി ജോ​സ്, ഡോ.​കെ.​എ​ൻ. സ​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ 33 കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രു കു​ട്ടി​യും അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച ഒ​രു കേ​സു​മു​ണ്ട്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം​മാ​ത്രം 24 കേ​സു​ക​ൾ ക​ണ്ടു​പി​ടി​ച്ചു. രോ​ഗാ​ണു ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ 2-5 വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ് ശ​രീ​ര​ത്തെ ബാ​ധി​ക്കു​ക.

രോ​ഗം മൂ​ർഛി​ച്ചാ​ൽ
അം​ഗ​വൈ​ക​ല്യം

രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ ചി​കി​ത്സ​കൊ​ണ്ടു മാ​റ്റാ​വു​ന്ന സം​വി​ധാ​ന​മു​ണ്ടെ​ന്നി​രി​ക്കേ ചി​ല​യി​ട​ത്തു വീ​ട്ടു​കാ​ർ രോ​ഗി​ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ഇ​ത്ത​രം തെ​റ്റാ​യ ചി​ന്ത​ക​ൾ മാ​റ്റാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നു ബോ ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ ന​ട​ത്തി​യും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും. മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യാ​ണു ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഒ​രു പു​രു​ഷ​നും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക യോ​ഗം​ന​ട​ത്തി വി​ശ​ദീ​ക​രി​ക്കും. ര​ണ്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കും. രോ​ഗം മൂ​ർഛി​ച്ചാ​ൽ അം​ഗ​വൈ​ക​ല്യ​മു​ണ്ടാ​കും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൈ​വ​ശം രോ​ഗം വി​വ​രി​ക്കു​ന്ന ഫ്ലാ​ഷ് കാ​ർ​ഡു​മു​ണ്ടാ​കും.

കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ബീ​ഹാ​റി​ൽ

രാ​ജ്യ​ത്തു കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. 50 - 60 പേ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷ​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​റു​ള്ള​ത്. സം​സ്ഥാ​ന​ത്തു മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ത​മി​ഴ്നാ​ട്ടി​ലും രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ണ്ട്. രോ​ഗി​യെ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ രോ​ഗം പ​ട​രാ​നി​ട​യു​ള്ള​തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ചേ​ല​ക്ക​ര, എ​രു​മ​പ്പെ​ട്ടി, ചാ​ല​ക്കു​ടി, മ​റ്റ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. 33 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2023 ൽ 35 ​പേ​ർ​ക്കു രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. 2024 ൽ 24 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു. ബാ​ക്ടീ​രി​യ​രോ​ഗ​ബാ​ധ​യാ​യ​തി​നാ​ൽ പൂ​ർ​ണ​മാ​യും മാ​റ്റാം. രോ​ഗ​ബാ​ധ​യു​ടെ നി​ര​ക്കു വ​ർ​ധി​ച്ചി​ല്ലെ​ങ്കി​ലും തു​ട​ച്ചു​നീ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.