വീടിനു തീപിടിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടു
1454253
Thursday, September 19, 2024 1:42 AM IST
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസം പള്ളിക്ക് അടുത്ത് ഓല മേഞ്ഞ വീടിന് തീപിടിച്ച് നാലംഗ കുടുംബം രക്ഷപ്പെട്ടു. വീട് പൂർണമായി കത്തി നശിച്ചു.കുറുപ്പത്ത് ഹസ്സൻ മകൻ ഷഫീറും ഭാര്യ റജൂല, പ്ലസ് ടുവിനും, പത്താം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
വൈദ്യുതി മീറ്ററിന്റെ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് പറയുന്നു. വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന ഷഫീറും ഭാര്യ റജുല രണ്ടു മക്കളും തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
വീടിനുള്ളിലെ മുഴുവൻ സാമഗ്രികളും രേഖകളും മറ്റും പൂർണമായി ചാമ്പലായി.
ഡ്രൈവറായി ജോലി ചെയ്തിരുന്ന സഫീർ (40) വണ്ടി അറ്റകുറ്റപണിയിലായതിനാൽഇപ്പോൾ ജോലിയില്ല. ഉടുതുണിക്ക് മറു തുണിയില്ലാതെ എല്ലാം ചാരമായ അവസ്ഥ വേദനിപ്പിക്കുന്നതാണ്.
പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് മറ്റു ജനപ്രതിനിധികൾ സ്ഥലത്തെത്തി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു .