വടക്കാഞ്ചേരി: കാട്ടാനകളെ തുരത്താൻ നടപടികൾ ഉണ്ടാകാ ത്തതിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ഓഫീസിനു മുന്നിൽ നിൽപ്പുസമരം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി ജിജോ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി.ജെ. രാജു, മുൻ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹംസ, മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഹരീഷ്,നേതാക്കളായ ടി.വി. സണ്ണി, ശശിമംഗലം ബാബുരാജ് കണ്ടേരി, സി.ആർ. രാധാകൃഷ്ണൻ, സന്ധ്യ കൊടയ്ക്കാടത്ത്, അഡ്വ. മുഹമ്മദ് ഷഫീഖ്, നിഹാൽ റഹ്മാൻ, കെ.എച്ച്. സിദ്ദിഖ്, ജിജി സാംസൻ, അഡ്വ. ശ്രീദേവി രതീഷ്, കെ. ഗോപാലകൃഷ്ണൻ, രമണി പ്രേമദാസൻ, ജീ. ഹരിദാസ്, എം.എ. സുധൻ, ജയമോൻ, എൻ.വി. വില്യംസ് തുടങ്ങിയവർപങ്കെടുത്തു.