കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Friday, July 26, 2024 10:30 PM IST
തൊ​ടു​പു​ഴ:​ അ​ഖി​ല ഭാ​ര​ത പൂ​ർ​വ സൈ​നി​ക് സേ​വാ​പ​രി​ഷ​ത്തും 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി ന്യൂ​മാ​ൻ കോ​ള​ജ് യൂ​ണി​റ്റും ചേ​ർ​ന്ന് കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ​യി​ലെ ലാ​ൻ​സ് നാ​യി​ക് പി.​കെ.​ സ​ന്തോ​ഷ്കു​മാ​ർ പാ​ർ​ക്കി​ന് മു​ന്നി​ലു​ള്ള യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​രമൃ​ത്യു വ​രി​ച്ച ജ​വാ​ൻ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ട്ട.​ എ​യ​ർവൈ​സ് മാ​ർ​ഷ​ൽ പി.​കെ. ശ്രീ​കു​മാ​ർ, ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ എ​ൻ​സി​സി 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ, ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​ മാ​ത്യു, പൂ​ർ​വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ജി. സോ​മ​ശേ​ഖ​ര​ൻ, റി​ട്ട. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഹ​രി സി. ​ശേ​ഖ​ർ, മേ​ജ​ർ അ​ന്പി​ളി ലാ​ൽ​കൃ​ഷ്ണ, ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള ത​യ്യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ മോ​നി​ച്ച​ൻ, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, ബ്ലോ​ക്ക് മെം​ബ​ർ ടെ​സിമോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലാ​ൻ​സ് നാ​യ്ക് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.