ഫി​ഫ്റ്റി ഫി​ഫ്റ്റി ഒന്നാം സമ്മാനം കട്ടപ്പനയിൽ
Thursday, July 25, 2024 11:23 PM IST
ക​ട്ട​പ്പ​ന: ഭാ​ഗ്യ​ദേ​വ​ത അ​നു​ഗ്ര​ഹി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ട്ട​പ്പ​ന മേ​പ്പാ​റ ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി മ​ധു​സൂ​ദ​ന​ന്‍. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി രൂ​പ​യാ​ണ് മേ​ല്‍​ശാ​ന്തി​ക്ക് ല​ഭി​ച്ച​ത്.​
ലോ​ട്ട​റി വ്യാ​പാ​രി​യാ​യ സ്വ​ര്‍​ണ​വി​ലാ​സം സ്വ​ദേ​ശി ഇ​രു​പ​തേ​ക്ക​ര്‍ കൃ​ഷ്ണ ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് വാ​ങ്ങി വി​റ്റ എ​ഫ്ടി 506060 ന​മ്പ​ര്‍ ലോ​ട്ട​റി​ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി രൂ​പ ല​ഭി​ച്ച​ത്. 20 വ​ര്‍​ഷ​മാ​യി മേ​പ്പാ​റ ക്ഷേ​ത്ര​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​യാ​യ മ​ധു​സൂ​ദ​ന​ന്‍ സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കാ​റു​ണ്ട്.​മു​മ്പ് ചെ​റി​യ തു​ക​ക​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.


ആ​തി​ര​യാ​ണ് ഭാ​ര്യ. മ​ക്ക​ളാ​യ വൈ​ഷ്ണ​വ്, വൈ​ഗാ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ക​ട്ട​പ്പ​ന ഓ​ക്‌​സീ​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്.