ഒ​ളി​ന്പി​ക്സ് ദീ​പ​ശി​ഖ പ്ര​യാ​ണ​വും കൂ​ട്ട​യോ​ട്ട​വും
Thursday, July 25, 2024 11:23 PM IST
ത​ങ്ക​മ​ണി: പാ​രീ​സി​ൽ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ളി​ന്പി​ക്സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബുക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​ന്പി​ക്സ് ദീ​പ​ശി​ഖാ പ്ര​യാ​ണ​വും കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം ത​ങ്ക​മ​ണി ടൗ​ണ്‍ ചു​റ്റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​വ​സാ​നി​ച്ചു. ത​ങ്ക​മ​ണി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ശ​ര​ത്കു​മാ​ർ കൂ​ട്ട​യോ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പാ​ലം ദീ​പ​ശി​ഖ കൈ​മാ​റി. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജി​ബി​ൻ കാ​യം​കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ സാ​ബു കു​ര്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ മ​ധു കെ. ​ജ​യിം​സ്, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ഫ്രാ​ങ്ക്ലി​ൻ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കു​ട്ടി​ക​ൾ​ക്കാ​യി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ക്രി​ക്ക​റ്റ് മാ​ച്ച്, ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ,ഒ​ളി​ബി​ക്സ് ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. കൂ​ട്ട​യോ​ട്ട​ത്തി​ലും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ലും സ്പോ​ർ​ട്സ് ക്ലബ്ബിനോ​ടൊ​പ്പം എ​ൻസി സി സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ​ഡ്, ജെആ​ർസി ​വാ​ള​ണ്ടിയ​ർ​മാ​രും പ​ങ്കെ​ടു​ത്തു.