ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ളി​ന് തു​ട​ക്കം
Sunday, August 25, 2024 11:27 PM IST
കായം​കു​ളം : മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ടു​നോ​മ്പു പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് പ​റ​ക്കോ​ട് മോ​ര്‍ അ​ഫ്രേം യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​രാ​ജു ജോ​ണ്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​യി ജോ​ര്‍​ജ് ക​ട്ട​ച്ചി​റ കൊ​ടി​യേ​റ്റി. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് മി​ഖാ​യേ​ല്‍ റ​മ്പാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ന​ട​ക്കും. തു​ട​ര്‍​ന്ന് ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​ദീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഓ​ര്‍​മ​യും, ക​ട്ട​ച്ചി​റ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥ​ന​യും തി​രി​തെ​ളി​ക്ക​ലും ന​ട​ക്കും. വൈ​കി​ട്ട് സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും. ഫാ. ​പ്രി​ന്‍​സ് പൊ​ന്ന​ച്ച​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജി​നോ ക​രി​പ്പ​ക്കാ​ട​ന്‍ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.

ര​ണ്ടി​ന് രാ​വി​ലെ ഫാ. ​ജോ​ര്‍​ജ് പെ​രു​മ്പ​ട്ടേ​ത്ത്, ഫാ. ​അ​നൂ​പ് ഉ​ല​ഹ​ന്നാ​ന്‍, ഫാ. ​റോ​ജ​ന്‍ രാ​ജ​ന്‍, ഫാ.​ സ​ഞ്ജ​യ് ബാ​ബു, ഫാ.​ സാ​ബു ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ല്‍ കു​ര്‍​ബാ​ന ന​ട​ക്കും. വൈ​കി​ട്ട് സു​വി​ശേ​ഷ പ്ര​സം​ഗ​ത്തി​ന് ഫാ. ​ബൈ​ജു കാ​രി​ക്കോ​ട് പി​റ​വം നേ​തൃ​ത്വം ന​ല്‍​കും. മൂ​ന്നി​ന് രാ​വി​ലെ തൃ​ശൂ​ര്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോ​ര്‍ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് ഷെ​വ​ലി​യാ​ര്‍ ഡോ. ​കോ​ശി എം. ​ജോ​ര്‍​ജ് സു​വി​ശേ​ഷപ്ര​സം​ഗം ന​ട​ത്തും.

നാ​ലി​ന് രാ​വി​ലെ മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്‌​തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് 10 30 മു​ത​ല്‍ കോ​ത​മം​ഗ​ലം സെ​ന്‍റ് മേ​രി​സ് കോ​ണ്‍​വെ​ന്‍റിലെ സി​സ്റ്റ​ര്‍ സാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രി​യ​ന്‍ ധ്യാ​നം. വൈ​കി​ട്ട് ഫാ. ​ഷാ​ജി വ​ര്‍​ഗീ​സ് താ​മ​ര​ച്ചാ​ല്‍ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.


അ​ഞ്ചി​ന് രാ​വി​ലെ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യു​ഹാ​നോ​ന്‍ മോ​ര്‍ മീ​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. വൈ​കി​ട്ട് ഫാ. ​ത​മ്പി മാ​റാ​ടി സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും. ആ​റി​ന് രാ​വി​ലെ ക​ര്‍​ണാ​ട​ക ഹോ​ണാ​വാ​ര്‍ മി​ഷ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത യാ​ക്കോ​ബ് മോ​ര്‍ അ​ന്തോ​ണി​യോ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ക്കും.

ഏ​ഴി​ന് രാ​വി​ലെ ഫാ. ​ഈ​ശോ ജോ​ണ്‍ മ​ഞ്ഞ​നി​ക്ക​ര​യു​ടെ നേ​തൃ​ത്ത്തി​ല്‍ വി​ശു​ദ്ധ സു​റി​യാ​നി കു​ര്‍​ബാ​ന ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് ക​ള​ത്ത​ട്ട് കു​രി​ശ​ടി​യി​ല്‍ സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് റാ​സ ആ​രം​ഭി​ച്ച് മൂ​ന്നാം​കു​റ്റി കു​രി​ശ​ടി​യി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി മു​ട്ട​ക്കു​ളം ക്ഷേ​ത്രം ന​ല്‍​കു​ന്ന സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കോ​യി​ക്ക​ല്‍ മാ​ര്‍​ക്ക​റ്റ്, കോ​പ്രാ​പു​ര ജം​ഗ്ഷ​നി​ല്‍ എ​ത്തി തി​രി​കെ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ കു​രി​ശ​ടി​യി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

രാ​ത്രി 10 മ​ണി മു​ത​ല്‍ ആ​കാ​ശ ദീ​പ​ക്കാ​ഴ്ച. എ​ട്ടി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് മൂ​ന്നാം​കു​റ്റി കു​രി​ശ​ടി​യി​ലേ​ക്കു പ​ക​ല്‍ റാ​സ​യും ന​ട​ക്കും. തു​ട​ര്‍​ന്ന് ആ​ശി​ര്‍​വാ​ദ​വും നേ​ര്‍​ച്ചവി​ള​മ്പും കൊ​ടി​യി​റ​ക്കും ന​ട​ക്കും.