കെഎസ്ആര്‍ടിസി ഇനി മാലിന്യമുക്തം; കര്‍മപരിപാടി അവതരിപ്പിച്ചു
1452589
Wednesday, September 11, 2024 11:33 PM IST
ആലപ്പുഴ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആര്‍ടിസി എന്ന ലക്ഷ്യവുമായി കര്‍മപരിപാടിക്കു തുടക്കം കുറിച്ച് ആലപ്പുഴ ജില്ലാ യൂണിറ്റ്. ആയിരങ്ങള്‍ ദിവസേന വന്നുപോകുന്ന കെഎസ്ആര്‍ടിസി സ്്റ്റാന്ഡുകളും പരിസരവും മാലിന്യ മുക്തമാക്കി മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ കര്‍മപരിപാടിയുടെ പ്രകാശനം ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എംഎല്‍എ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എസ്. കവിതയ്ക്ക് നല്കി നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നയിച്ചു. ജനങ്ങളുടെ മനോഭാവത്തിലും ശീലങ്ങളിലും മാറ്റം വരുത്താന്‍ മാര്‍ച്ച് 30-ന് സീറോ വേസ്റ്റ് കാമ്പയിന് കെഎസ്ആര്‍ടിസി തുടക്കം കുറിക്കും. ബസ് സ്റ്റാന്‍ഡുകള്‍ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുക, ഓഫീസുകള്‍ ഹരിത ചട്ടം പാലിക്കുക, ഗ്യാരേജുകള്‍ വൃത്തിയാക്കുക, ശൗചാലയങ്ങള്‍ നവീകരിക്കുക, പൊതു മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ക്രിയാത്കമയായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കാര്യപരിപാടി.