ചങ്ങനാശേരി: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോഓർപറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എച്ച്ജി ചെറുകിട സംരംഭങ്ങള്‍ക്കായി അനുവദിച്ച 90 ലക്ഷം രൂപ വായ്പ വിതരണം ചെയ്തു.
വിതരണോദ്ണോദ്ഘാടനം നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. കെഎസ്ബിസിഡിസി സംസ്ഥാന ചെയര്മാന് അഡ്വ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. കോട്ടയം കെഎസ്ബിസിഡിസി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ആര്. ഷാജി പദ്ധതി വിശദീകരിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. തോമസ് കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.