കർഷകരുടെ ആത്മവീര്യം തകർക്കരുത്: രാഷ്ട്രീയ കിസാൻ മഹാ സംഘ്
1452030
Monday, September 9, 2024 11:46 PM IST
മങ്കൊമ്പ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ കർഷകർ കൃഷി ഇറക്കുന്നതും കാട് വെട്ടുന്നതും കൊണ്ടെന്ന വാദം തിരുത്തണമെന്നും ഇത്തരം പ്രചാരണങ്ങൾ കർഷകരുടെ ആത്മവീര്യം തകർക്കാനാണെന്നും കർഷകരെ പ്രതികളാക്കാനുള്ള പരിസ്ഥിതി വാദികളുടെ നീക്കത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് കുട്ടനാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാ സംഘ് മേഖല പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം ഉദ്ഘാടനം ചെയ്തു.
കൺവീനർ ചാക്കപ്പൻ ആന്റണി പഴയപള്ളത്തുശേരി, ജില്ലാ വൈസ് പ്രസിഡന്റ് നൈനാൻ തോമസ് മുളപ്പാംമഠം, ടോമിച്ചൻ മേപ്പുറം, ജോസി കുര്യൻ, ടോം ജോസഫ് അറയ്ക്കപ്പറമ്പ്, കെ.സി. ജോസഫ് കണിയാംപറമ്പിൽ, ജോണിച്ചൻ മണലി, അലക്സാണ്ടർ പുത്തൻപുര, കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ, ജിമ്മിച്ചൻ നടുച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതി വാദികളുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കുക, സാമ്പത്തിക സ്രോതസും ഇടപാടുകളും അന്വേഷിക്കുക, പരിസ്ഥിതി വാദികളിൽ നിന്ന് വയനാടിനെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാമങ്കരിയിൽ വൈകുന്നേരം അഞ്ചിന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.