ചേര്‍ത്തല: രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പർശം പാലിയേറ്റീവ് കെയറിന്റെ രണ്ടാംഘട്ട സഹായവിതരണം ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ.കെ.എസ്. മനോജ് നിർവഹിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വെളിപ്പറമ്പിൽ ബൈജുവിന്റെ ഭാര്യക്ക് വീൽചെയർ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്. സലാം, രക്ഷാധികാരി അഡ്വ.വി.എൻ. അജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരൻ, കുഞ്ഞുമോൻ സിറിൽ, വാസവൻ, എ.പി. ലാലൻ, രാജേഷ് തോട്ടത്തറ, ഷംസുദീൻ, സോജൻ, പ്രദീപ് എന്നിവർ പങ്കെടുത്തു.