രാമങ്കരി കോടതിയിൽ പോലീസ് വിളയാട്ടം; പ്രതിഷേധ പ്രകടനം
1452028
Monday, September 9, 2024 11:46 PM IST
മങ്കൊന്പ്: ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഗോപകുമാറിനെ രാമങ്കരി മജിസ്ട്രേറ്റ് കോടതിയിൽ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ പോലീസുകാർ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതിൽ പ്രതിഷേധിച്ച് പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
സമൂഹത്തിലെ ക്രിമിനലുകളുടെ കൂടാരമായി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണ പോലീസുകാരൻ വരെ മാറിയെന്നു പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി. രാജീവ്, ജോർജ് മാത്യു പഞ്ഞിമരം എന്നിവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.
ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, സംസ്ഥാന ബാർ കൗൺസിലംഗം അഡ്വ. എസ്. സുദർശനകുമാർ, യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. റോഫിൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.