സപ്ലൈകോ ഓണംഫെയർ തുടങ്ങി
1452296
Tuesday, September 10, 2024 10:46 PM IST
ചേർത്തല: ഇരുമ്പുപാലത്തിനു സമീപമുള്ള പീപ്പിൾസ് ബസാറിൽ സപ്ലൈകോ ഓണം ഫെയർ തുടങ്ങി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ്, സപ്ലൈകോ മേഖല മാനേജർ ബി. ജ്യോതിലക്ഷ്മി, കൗൺസിലർ മിത്ര വിന്ദാഭായ്, കെ.എസ്. സലിം, കെ.സി. ആന്റണി, സിറിയക്ക് കാവിൽ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ: മാർക്കറ്റ് ജംഗ്ഷനിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് സ്പെഷൽ ചന്ത പ്രവർത്തിക്കും. ശബരി ബ്രാൻഡുകൾക്ക് കോംബോ ഓഫറും പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.
പതിനാല് വരെ പകൽ രണ്ടുമുതൽ നാലുവരെ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക ഡിസ്കൗണ്ടും നൽകും. ഹോർട്ടിക്കോർപ്പ് സംഭരിച്ച പച്ചക്കറികളും ഇവിടെ വിൽപ്പനയ്ക്കായി സജ്ജികരിച്ചിട്ടുണ്ട്.
എടത്വ: സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ ആരംഭിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മാ ജോണ്സണ് അധ്യക്ഷത വഹിച്ചു. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ഷുക്കൂര്‍, വി.കെ. സേവ്യര്‍, സുശീലന് സുരേഷ്, അജി കോശി, മണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
ഓണം ഫെയറിനോട് അനുബന്ധിച്ചു സബ്സിഡി സാധനങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രമുഖ കമ്പനികളുടെ 200 ഓളം ഉല്പന്നങ്ങള്ക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫറുകളും. സ്കീമുകളും നല്‍കും. ഓണം ഫെയര്‍ 14ന് ആവസാനിക്കും.