കിണറിനുള്ളിൽ 35 ലിറ്റർ കോട; ഒരാൾ അറസ്റ്റിൽ
1452026
Monday, September 9, 2024 11:46 PM IST
കായംകുളം: എക്സൈസ് നടത്തിയ റെയ്ഡിൽ കിണറിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോടയുമായി ഒരാൾ പിടിയിലായി. മാവേലിക്കര പെരിങ്ങാല കൊയിപ്പള്ളി കാരാഴ് മ മുറിയിൽ കൈതവിള കിഴക്കേതിൽ ഗോപാലകൃഷ്ണൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്ഡിലാണ് ഇയാളുടെ വീടിന്റെ കിണറ്റിൽ കന്നാസിൽ 35 ലിറ്റർ കോട സൂക്ഷിച്ചത് കണ്ടെത്തിയത്. മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി. രമേശന്റെ നേതൃത്വത്തിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ്, പ്രിവന്റീവ് ഓഫീസർ പി. ആർ.ബിനോയ്, പത്മകുമാർ,
സിവിൽ എക്സൈസ് ഓഫീസർ മാരായ, പ്രതീഷ്, രാഹു ൽ കൃഷ്ണൻ, അർജുൻ സുരേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.