ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ്
1452582
Wednesday, September 11, 2024 11:33 PM IST
മാവേലിക്കര: നാഷണല്‍ ആയുഷ് മിഷന്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, മാവേലിക്കര നഗരസഭ, മാവേലിക്കര ഗവ. ആയുര്‍വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ച െയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ടി. കൃഷ്ണകുമാരി അസ്ഥിസാന്ദ്രത പരിശോധനയും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ കാഴ്ച പരിശോധനയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തി അജയന് പെരിഫ്രല് ന്യൂറോപതി നിര്ണയപരിശോധനയും രക്തപരിശോധനയും ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ സുജാതദേവി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ഉമയമ്മ വിജയകുമാര്‍, ബിജി അനില്‍കുമാര്‍, ലതാമുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു. മാനസികാരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. റിനിഷ ബോധവത്കരണ ക്ലാസ് നടത്തി. മെഡിക്കല്‍ ക്യാമ്പിന് ഡോ. സ്മിത വിജയന്, ഡോ. ശ്രീലക്ഷ്മി.എസ്, ഡോ. രമ്യമോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.