പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും
1452838
Thursday, September 12, 2024 11:26 PM IST
ചേര്‍ത്തല: കേരള കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്തിലെ ഭരണസ്തംഭനം അവസാനിപ്പിക്കുക, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിറയക് കാവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് പേരേമഠം അധ്യക്ഷത വഹിച്ചു. കെ.ജെ. എബിമോൻ, ജോസഫ് നടക്കൽ, ജോസഫ് ജെ. ഉപാസന, സി.എ. ജെസ്മോൻ, ഡി.വി. സൈബു, വർഗീസ് വാരണം, ജോസഫ് ലൂക്കാ, സി.വി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.