കനാലിലെ കടകൽ നീക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
1452593
Wednesday, September 11, 2024 11:33 PM IST
മങ്കൊമ്പ്: കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിക്കു സമീപത്തെ ചേലയാറിനു കുറുകെ കടന്നുപോകുന്ന പൈപ്പ് ലൈൻ ഭാഗത്തും എസ്ഡബ്ല്യുടിഡി യാത്ര ബോട്ടുകൾ കടന്നുപോകുന്ന ഭാഗത്തും പോളയും കടകലും അടിയന്തരമായി നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പു തയാറാവണമെന്ന് കത്തോലിക്ക കോൺഗ്രസ് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് യൂണിറ്റ് ആവശ്യപ്പെട്ടു.
ഇപ്പോൾ ബോട്ട് ഒരു സൈഡിൽ കൂടി മാത്രമാണ് കടന്നുപോകുന്നത്. ദിനംപ്രതി നിരവധി ഹൗസ് ബോട്ടുകളും യാത്രാബോട്ടുകളും കടന്നുപോകുന്ന ഈ ഭാഗത്ത് രണ്ടു ബോട്ടുകൾ ഒരിമിച്ച് എത്തിയാൽ കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. ഇവിടെ മാലിന്യങ്ങൾ അടിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നുണ്ട്.
സമീപത്തെ എഫ്സിസി കോൺവന്റ് സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കിടങ്ങറ പള്ളി എന്നിവിടങ്ങളിൽ എത്തുന്നവരും ദുർഗസം മൂലം ഏറെ ക്ലേശിക്കുകയാണ്.
പള്ളിയിലെ വിവാഹസദ്യ നടക്കുന്ന പാരിഷ് ഹാളിലെ ചടങ്ങുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പല തവണ കിടങ്ങറ പള്ളിയിൽനിന്നു കടകൽ നീക്കം ചെയ്തിരുന്നു. അടിയന്തരമായി ഇത് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജേക്കബ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യ്തു. ബിജു വേലങ്കേരിച്ചിറ, വർക്കി മാത്യു ഒറ്റക്കുടശേരി, ബിജിമോൾ മുണ്ടയ്ക്കൽ, സിബിച്ചൻ വടകര പുത്തൻപറമ്പ്, സാലിമ്മ കരിവേലിത്തറ, എൽസമ്മ തിട്ടേശേരി പുരയ്ക്കൽ, സിബിച്ചൻ തുണ്ടിയിൽ, ലീനാ ജോജി, കൊച്ചുറാണി പൂവകളം, രാജു തോട്ടുങ്കൽ, സജി കൊരത്തറ എന്നിവർ പ്രസംഗിച്ചു.