ദേവാലയ കൂദാശ ഇന്ന്
1452590
Wednesday, September 11, 2024 11:33 PM IST
മാന്നാർ: മേൽപ്പാടം മാർത്തോമ ഇടവക പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ ഇന്ന് വൈകിട്ട് നാലിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലും ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെയും ഡോ. യുഹാന്നോൻ മാർ ക്രിസോസ്റ്റമോസിന്റെയും സഹകാർമികത്വത്തിലും നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വികാരി റവ. കെ.എം. ജോൺസൺ സ്വാഗതം ആശംസിക്കും. ഇടവക സെക്രട്ടറി ജിജി മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. യുയാക്കീം മാർ കൂറിലോസ് മുഖ്യപ്രഭാഷണവും ഡോ. യുഹാന്നോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണവും നടത്തും.
കൊടിക്കുന്നിൽ സുരേഷ് എംപി സുവനീർ പ്രകാശനം ചെയ്യും. ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം തോമസ് കെ. തോമസ് എംഎൽഎ നിർവഹിക്കും. സീനിയർ വികാരി ജനറൽ ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി എബി റ്റി. മാമൻ, ഭദ്രാസന സെക്രട്ടറി മാത്യൂസ് എ. മാത്യു, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, ഫാ. ചാർളി ജോൺ, ഫാ. തോമസ് മാത്യു, ഫാ. വർഗീസ് സാമുവേൽ, ഫാ. മാത്യൂസ് റ്റി. ജോൺ, ഫാ. മാത്യു ബേബി, ഫാ. ജോൺ പി. ഉമ്മൻ, ജോസഫ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. വികാരി റവ. കെ.എം. ജോൺസൺ, ഭാരവാഹികളായ ഐപ്പ് ചക്കിട്ടയിൽ, കുര്യൻ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.