കറ്റാനം: വിദ്യാലയത്തിനു സമീപം കപ്പ കൃഷിയുമായി സ്കൗട്ട് വിദ്യാര്‍ഥികള്‍. കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് വിദ്യാര്‍ഥികളാണ് കപ്പകൃഷി ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ തന്നെ മണ്ണൊരുക്കി തടമെടുത്തു കപ്പനട്ടു.
കൃഷിയോടുള്ള കുട്ടികളുടെ ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിടിഎ പ്രസിഡന്റ് വര്‍ഗീസ് മത്തായി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സിബി ജയിംസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി. മോഹന്‍, ബീനാ വര്‍ഗീസ്, ഫാ. സില്‍വസ്റ്റര്‍ തെക്കേടത്ത്, സ്കൗട്ട് മാസ്റ്റര്‍ സി.ടി. വര്‍ഗീസ്, ഷേര്‍ലി തോമസ്, രമ്യാ സൂസന് തോമസ്, ദീപ്തി ആന്‍ എന്നിവര്‍ പ്രസംഗിച്ചു.