ചേ​ര്‍​ത്ത​ല​യി​ല്‍ മാ​ലി​ന്യ​വാ​ഹി​നി​യാ​യ എ​എ​സ് ക​നാ​ൽ വീ​ണ്ടെ​ടു​ക്കാ​ൻ മ​ന്ത്രി​ക്കൊ​പ്പം ചേ​ർ​ന്ന് ജ​ന​കൂ​ട്ടം
Sunday, August 25, 2024 11:27 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ലി​ന്യ​കൂ​മ്പാ​ര​മാ​യി മാ​റി​യ എ​എ​സ് ക​നാ​ലി​നെ ര​ക്ഷി​ക്കാ​ൻ നാ​ടൊ​ന്നാ​കെ കൃ​ഷി മ​ന്ത്രി​ക്കൊ​പ്പം ന​ട​ന്നു. എ​എ​സ് ക​നാ​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ന​ട​ന്നു കാ​ണാ​ൻ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​നാ​ൽ ന​ട​ത്തം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എ​എ​സ് ക​നാ​ൽ നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ൾ മ​ന​സി​ലാ​ക്കി, ക​നാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നും അ​തി​ന്‍റെ പ്രൗ​ഡി തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ടൂ​റി​സം വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് സേ​വ് എ​എ​സ് ക​നാ​ൽ പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്.​

"ചേലൊ​ത്ത ചേ​ർ​ത്ത​ല' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "സേ​വ് എ​എ​സ് ക​നാ​ൽ' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പി.​എ​സ് ക​വ​ല മു​ത​ൽ കു​റി​യ​മു​ട്ടം കാ​യ​ൽ വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ക​നാ​ൽ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ അ​ടു​ത്ത​മാ​സം ക​നാ​ലി​ൽ ജ​ന​കീ​യ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പി.​പ്ര​സാ​ദ് പ്ര​ഖ്യാ​പി​ച്ചു. ച​ക്കാ​ല​വെ​ളി അ​ങ്ക​ണ​വാ​ടി, ഇ​ട​ത്തി​ൽ ക്ഷേ​ത്രം, ആ​ഞ്ഞി​ലി​പ്പാ​ലം, ക​ല്ലി​ങ്ങാ​പ്പ​ള്ളി സം​ഘ​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​നാ​ല്‍ ന​ട​ത്ത​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി.

സാ​മൂ​ഹ്യ - രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, കു​ടു​ബ​ശ്രീ, ഹ​രി​ത ക​ർ​മസേ​ന അം​ഗ​ങ്ങ​ൾ, മു​നി​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​നി​സി​പ്പ​ൽ ക​ണ്ടി​ജ​ന്‍റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ബോ​യ്സ് സ്ക്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വാ​ള​ണ്ടിയ​ർ​മാ​ർ, ആശാ പ്ര​വ​ർ​ത്ത​ക​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ശു​ചി​ത്വ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പം ക​നാ​ൽ ന​ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.


ഇ​രു​മ്പുപാ​ല​ത്തി​നു വ​ട​ക്ക് ഗൗ​രി​ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ്, ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, ജ​യ​ൻ ചേ​ർ​ത്ത​ല, സു​നീ​ഷ് വാ​ര​നാ​ട്, പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, മ​രു​ത്തോ​ർ​വ​ട്ടം ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​രു​ത്തോ​ർ​വ​ട്ടം ക​ണ്ണ​ൻ, കെ.​ആ​ർ.​സോ​മ​ശേ​ഖ​ര പ​ണി​ക്ക​ർ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ഐ​സ​ക്ക് മാ​ട​വ​ന, സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശോ​ഭാ ജോ​ഷി, ജി.​ ര​ഞ്ജി​ത്ത്, എ.​എ​സ്.​ സാ​ബു, മാ​ധു​രി സാ​ബു, ഏ​ലി​ക്കു​ട്ടി ജോ​ൺ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​ ഉ​ണ്ണി​ക്കൃഷ്ണ​ൻ, ആ​ശാ മു​കേ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​പി. ജ്യോ​തി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ അ​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ഷി​ത നന്ദി​യും പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.