ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളു​ടെ ക​ര്‍​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ജോ​സ് കെ. ​മാ​ണി എം​പി
Sunday, August 25, 2024 11:27 PM IST
ആല​പ്പു​ഴ: നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍റെ വി​ല വാ​യ്പ​യാ​യി ന​ല്‍​കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തും കാ​ര്‍​ഷി​ക വാ​യ്പ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കാ​ത്ത​തു​മ​ട​ക്കം ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ള്‍ ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​യി തു​ട​രു​ന്ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം ​പി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ അ​റു​പ​താ​മ​ത് പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​മാ​യ 2024ല്‍ ​പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വ​ര്‍​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം) ​ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യാ മു​ന്ന​ണി​ക്ക് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ​തി​ല്‍ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യം പാ​ര്‍​ട്ടി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ടി. ജോ​സ​ഫ്, സ​ഖ​റി​യ​സ് കു​തി​ര​വേ​ലി, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ജ​ന്നിം​ഗ്‌​സ് ജേ​ക്ക​ബ്, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ബി​നു കെ. ​അ​ല​ക്‌​സ്, ബി​നു ഐ​സ​ക് രാ​ജു, ഡോ. ​ഷാ​ജോ ക​ണ്ട​കു​ടി, പ്ര​ഭാ വി. ​മ​റ്റ​പ്പ​ള്ളി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി, ടി.​കു​ര്യ​ന്‍, എം.​എ​സ്. നൗ​ഷാ​ദ​ലി, ഹ​രി​കു​മാ​ര്‍ മാ​ടാ​യി​ല്‍, ജോ​ജി വൈ​ല​പ്പി​ള്ളി, ഷി​ബു ലൂ​ക്കോ​സ്, കെ.​പി. കു​ഞ്ഞു​മോ​ന്‍, ജോ​സ​ഫുകു​ട്ടി തു​രു​ത്തേ​ല്‍, രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ഷീ​ന്‍ സോ​ള​മ​ന്‍, സ​ണ്ണി അ​ഞ്ചി​ല്‍, തോ​മ​സ് ഫി​ലി​പ്പോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.