സൗ​ജ​ന്യ​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, August 25, 2024 4:43 AM IST
ചേ​ർ​ത്ത​ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ചേ​ർ​ത്ത​ല യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ര്‍​ത്ത​ല സ​ഹ​കാ​ര്‍ മെ​ഡി​ക്ക​ല്‍​സ്, ചേ​ര്‍​ത്ത​ല ടൗ​ണ്‍ റ​ഡി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ​ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗവ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ജോ​സ് കൂ​മ്പ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ.​പി.​ആ​ര്‍. സ​ത്യ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. രേ​ഖാ സു​രേ​ഷ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ. ​അ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.