എ​സി ക​നാ​ൽ തു​റ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം
Sunday, August 25, 2024 4:43 AM IST
കു​ട്ട​നാ​ട്: എസി ക​നാ​ൽ പ​ള്ളാ ത്തുരു​ത്തി വ​രെ​ പൂ​ർ​ണമാ​യും തു​റ​ന്ന് വെ​ള്ള​ക്കെ​ട്ടി​ൽനി​ന്നും ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​നാ​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് കു​ട്ട​നാ​ടി​നാ​യി മാ​റ്റി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണമെന്ന് ഗ്രെ​യ്റ്റ​ർ കു​ട്ട​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മ്യു​ണി​റ്റി ആവശ്യപ്പെട്ടു.

ച​ങ്ങ​നാ​ശേ​രി മ​ന​യ്ക്ക​ച്ചി​റ മു​ത​ൽ ഒ​ന്നാ​ങ്ക​രവ​രെ കെ​ട്ടിക്കിട​ക്കു​ന്ന ക​ട​ക​ലും പോ​ള​യും നീ​ക്കം ചെ​യ്യ്ത് ആ​ഴം കൂ​ട്ട​ണം. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം. പോ​ള നീ​ക്കം ചെ​യ്യ​ത് മ​ന​ക്ക​യ്ച്ചി​റ ടൂ​റി​സം യാ​ഥാ​ർ​ഥ്യമാ​ക്ക​ണമെന്നും ക​നാ​ൽ കൈയേറി നി​ർ​മിച്ചി​രി​ക്കു​ന്ന വ​ലി​യ ര​ണ്ടു പാ​ല​ങ്ങ​ൾ രാ​മ​ങ്ക​രി, കി​ട​ങ്ങ​റ മേപ്രാ​ൽ പാ​ല​ങ്ങ​ൾ പൊ​ളി​ച്ചുനി​ക്കി പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മിക്ക​ണമെന്നും യോ ഗം ആവശ്യപ്പെട്ടു. ഗ്രെ​യ്റ്റ​ർ കു​ട്ട​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മ്യു​ണി​റ്റി ചെ​യ​ർ​മാ​ൻ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യഷ​ത വ​ഹി​ച്ചു.


എ​സ്എ​ൻഡിപി യോ​ഗം കു​ട്ട​നാ​ട് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് ശാ​ന്തി​ക​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. സി.​ടി. തോ​മ​സ് കാ​ച്ചാംകോ​ടം, ജോ​ണി​ച്ച​ൻ മ​ണ​ലി, ജ​യ​ൻ പു​ന്ന​പ്ര, ജി​മ്മി​ച്ച​ൻ ന​ടു​ച്ചി​റ, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, ടോം ​ച​മ്പ​ക്കു​ളം, ബാ​ബ വ​ട​ക്കേ​ക്ക​ളം എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.