ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ നോ​ക്കു​കു​ത്തി​യാ​യി ഇ-​ടോ​യ്‌​ല​റ്റ്
Sunday, August 25, 2024 4:43 AM IST
ചാ​രും​മൂ​ട്: ല​ക്ഷ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച ഇ-​ടോ​യ്‌​ല​റ്റ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​തെ വെ​റും​കാ​ഴ്ച​വ​സ്തു​വാ​യി മാ​റി. ജ​ന​ത്തി​ര​ക്കേ​റി​യ ചാ​രും​മൂ​ട് ജം​ഗ്ഷ​ന് വ​ട​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ഇ-​ടോ​യ്‌​ല​റ്റാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്.

ഇ​തുമൂ​ലം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ ടെ ജം​ഗ്‌​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 2012-13ലെ ​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടെ ഇ-​ടോ​യ്‌​ല​റ്റ് സ്ഥാ​പി​ച്ച​ത്. കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ചാ​രും​മൂ​ട് ജം​ഗ്ഷ​ന് വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ് ഇ-​ടോ​യ്‌​ല​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.


അ​ഞ്ചു ല​ക്ഷം രൂ​പ​യാണ് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. കെ​ൽ​ട്രോണിനാ​യി​രു​ന്നു ഇ​തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വ​ർ​ഷ​ങ്ങ​ൾ​ക്ക​ഴി​ഞ്ഞി​ട്ടും ഇ​ത്പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
ഇ-​ടോ​യ്‌​ല​റ്റും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും​ ഇ​പ്പോ​ൾ കാ​ടുമൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ന്നു​ചേ​രു​ന്ന ചാ​രും​മൂ​ട്ടി​ൽ ശു​ചി​മു​റി സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കുമ്പോ​ഴാ​ണ് ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ലാ​തെ ഇ-​ടോ​യ്‌​ല​റ്റ് ന​ശി​ക്കു​ന്ന​ത്.