എസി ക​നാ​ലി​ന്‍റെ ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്കു വ​ര്‍​ധിപ്പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Sunday, August 25, 2024 4:43 AM IST
എ​ട​ത്വ: എസി ക​നാ​ലി​ന്‍റെയും മ​ണി​മ​ല, പ​മ്പ ആ​റു​ക​ളു​ടെ​യു​ടെ​യും മ​ണ​ല്‍ നീ​ക്കം ചെ​യ്ത് ആ​ഴം വ​ര്‍​ധി​പ്പി​ച്ച് നീ​രൊ​ഴു​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ആ​വി​ശ്യ​പ്പെ​ട്ടു.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ മ​ണ​ല്‍​വ​ന്നു നി​റ​ഞ്ഞ മ​ണി​മ​ല ആ​റ്റി​ലെ​യും പ​മ്പ​യാ​റ്റി​ലെ​യും മ​ണ​ല്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണം. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ല്‍വ​രു​ന്ന ഇ​ട​ത്തോ​ടു​ക​ളും ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്കുവ​ര്‍​ധി​പ്പി​ച്ചാ​ല്‍ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊക്ക​ത്തെ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് തോ​മ​സ്‌​കു​ട്ടി മാ​ത്യു പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ട്ടാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് സി. ​ജോ​സ​ഫ് ചി​റ​യി​ല്‍പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഡോ​ളി സ്‌​ക്ക​റി​യ ചീ​രം​വേ​ലി​ല്‍, സ്റ്റീ​ഫ​ന്‍ സി.​ ജോ​സ​ഫ് ചി​റ​യി​ല്‍​പ്പ​റ​മ്പി​ല്‍, മാ​ത്യു എം. ​വ​ര്‍​ഗീസ് മു​ണ്ട​യ്ക്ക​ല്‍, ജോ​ര്‍​ജ് തോ​മ​സ് മ​ണ​ലി​ല്‍, ചാ​ച്ച​പ്പ​ന്‍ മാ​വേ​ലി​ത്തു​രു​ത്തേ​ല്‍, മാ​ത്തു​കു​ട്ടി ജോ​സ​ഫ് പൂ​യ​പ്പ​ള്ളി​ല്‍, ജോ​ര്‍​ജ് മാ​ത്യു ശ്രാ​മ്പി​ക്ക​ല്‍ ക​ട്ട​ത്ത​റ, എ.ഡി. അ​ല​ക്സാ​ണ്ട​ര്‍ ആ​റ്റു​പു​റം, കു​ഞ്ഞു​മോ​ന്‍ ശ്രാ​മ്പി​ക്കാ​ന്‍ മ​ണ​ലി​പ്പ​റ​മ്പി​ല്‍, എം.​പി. ആ​ന്‍റണി മു​ണ്ട​യ്ക്ക​ല്‍, മാ​ത്തു​കു​ട്ടി പ​റ​മ്പ​ത്ത്, കു​ഞ്ഞു​മോ​ന്‍ ന​ടു​വി​ലേ​പ്പ​റ​മ്പി​ല്‍, ബേ​ബി​ച്ച​ന്‍ പു​ളി​ക്കി​ക​ളം, ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.