പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് 29 വ​ർ​ഷം ക​ഠി​ന ത​ട​വ്
Friday, August 23, 2024 11:08 PM IST
അ​ടൂ​ർ: പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 29 വ​ർ​ഷം ക​ഠി​ന ത​ട​വും 1,16,000 രൂ​പ പി​ഴ​യും. അ​ടൂ​ർ നെ​ല്ലി​മു​ക​ൾ മ​ല​ങ്കാ​വി​ൽ കെ​ഐ​പി ക​നാ​ൽ പു​റം​പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന സു​മേ​ഷി(20) നെ​യാ​ണ് അ​ടൂ​ർ അ​തി​വേ​ഗകോ​ട​തി ശി​ക്ഷി​ച്ച​ത്. 2023 ഏ​പ്രി​ൽ 24നും ​ജൂ​ൺ 18നു​മാ​യി ഇ​യാ​ൾ അ​തി​ജീ​വി​ത​യെ ഫോ​ണി​ൽക്കൂടി പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി​യും സ്നേ​ഹം ന​ടി​ച്ചും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യും സ​മീ​പ​ത്തെ റ​ബ​ർത്തോ​ട്ട​ത്തി​ൽ എ​ത്തി​ച്ചും പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​ടൂ​ർ സി​ഐ ആ​യി​രു​ന്ന ശ്രീ​കു​മാ​റാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. പ്ര​തി ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​പ്ര​കാ​ര​വും പോ​ക്സോ ആ​ക്ടും പ്ര​കാ​ര​വും കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും സാ​ക്ഷി​ക​ളെ​യും 24 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പി​ഴ​യാ​യി അ​ട​യ്ക്കു​ന്ന​തു​ക അ​തി​ജീ​വി​ത​യ്ക്കു ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ല്ലാ​ത്ത പ​ക്ഷം 15 ദി​വ​സം കൂ​ടി ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം. പോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്മി​ത പി. ​ജോ​ൺ ഹാ​ജ​രാ​യി.