കാ​പ്പ കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ
Friday, August 23, 2024 11:08 PM IST
കാ​യം​കു​ളം: കാ​പ്പ നി​യ​മ​പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം ഷെ​ഫീ​ഖ് മ​ന്‍​സി​ലി​ല്‍ ഷെ​ഫീ​ഖി(ഓ​ത​റ ഷെ​ഫീ​ഖ്-30)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്.

കാ​യം​കു​ളം, വെ​ണ്‍​മ​ണി, നൂ​റ​നാ​ട്, കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ന​ര​ഹ​ത്യാശ്ര​മം, പി​ടി​ച്ചു​പ​റി, വാ​ഹ​നമോ​ഷ​ണം, ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ള്‍​പ്പെ​ട്ട​തി​നെതു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ല്‍​കി​യ ശു​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ ഇ​യാ​ളെ ആ​റു മാ​സ​ക്കാ​ല​ത്തേ​ക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കാ​പ്പാ നി​യ​മ​പ്ര​കാ​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വു​മെ​ന്ന് കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.