ചാ​ന്ദ്ര​മ​നു​ഷ്യ​ൻ സ്കൂ​ളു​ക​ളി​ലെ​ത്തി
Friday, August 23, 2024 11:08 PM IST
മാ​ന്നാ​ര്‍: ബ​ഹി​രാ​കാ​ശ ദി​ന​ത്തി​ല്‍ ചാ​ന്ദ്ര​മ​നു​ഷ്യ​ന്‍ എ​ത്തി​യ​ത് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി. ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​യാ​ന്‍-മൂ​ന്ന് ചാ​ന്ദ്രോ​പ​രി​ത​ല​ത്തെ തൊ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​യി​രു​ന്നു ചാ​ന്ദ്ര​മ​നു​ഷ്യ​ന്‍ എ​ത്തി​യ​ത്. മാ​ന്നാ​ര്‍ ഭു​വ​നേ​ശ്വ​രി സ്‌​കൂ​ള്‍, മു​ട്ടേ​ല്‍ എം​ഡി​എ​ല്‍​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചാ​ന്ദ്ര​മ​നു​ഷ്യ​ന്‍ എ​ത്തി​യ​ത്. മാ​ന്നാ​ര്‍ നാ​ഷ​ണ​ല്‍ ഗ്ര​ന്ഥ​ശാ​ല​യും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ച്ച​ത്. നാ​ഷ​ണ​ല്‍ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി എ​ല്‍.പി. ​സ​ത്യ​പ്ര​കാ​ശ്, പ​രി​ഷ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി പി.കെ. ശി​വ​ന്‍​കു​ട്ടി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ശ​ാന്തിസ​ദ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന്ന​ല്‍​കി.