പ​ഴ​യ ന​ട​ക്കാ​വ്-ആ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ര്‍​വീ​സി​ന് ഇ​ന്നു തു​ട​ക്ക​ം
Friday, August 23, 2024 11:08 PM IST
അ​മ്പ​ല​പ്പു​ഴ: പ​ഴ​യ ന​ട​ക്കാ​വ്-​ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. പ​ഴ​യ ന​ട​ക്കാ​വ്, തീ​ര​ദേ​ശ റോ​ഡു​ക​ള്‍ വ​ഴി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​ട്ടി എ​ച്ച്. സ​ലാം എം​എ​ല്‍​എ ഗ​താ​ഗ​തവ​കു​പ്പ് മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ നി​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. തു​ട​ര്‍​ന്ന് വ​ള​ഞ്ഞ​വ​ഴി എ​സ്എ​ന്‍ ക​വ​ല​യി​ല്‍ നി​ന്ന് കി​ഴ​ക്കോ​ട്ടെ​ത്തു​ന്ന ബ​സ്, കൊ​പ്പാ​റ​ക്ക​ട​വ് ജം​ഗ്ഷ​ന്‍ വ​ഴി വ​ട​ക്കോ​ട്ട് പ​ഴ​യ ന​ട​ക്കാ​വ് റോ​ഡ് വ​ഴി ക​ള​ര്‍​കോ​ട് ക്ഷേ​ത്രം, കൈ​ത​വ​ന, പ​ഴ​വീ​ട് വ​ഴി ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ​ത്തും.

നീ​ര്‍​ക്കു​ന്നം കി​ഴ​ക്ക്, കു​റ​വ​ന്‍തോ​ട് കി​ഴ​ക്ക്, പ​റ​വൂ​ര്‍ കി​ഴ​ക്ക്, പ​ഴ​വീ​ട് കി​ഴ​ക്ക് എ​ന്നി​വ​ട​ങ്ങ​ളാ​കും ഫ​യ​ര്‍ സ്റ്റേ​ജു​ക​ള്‍. ആ​രം​ഭ​ത്തി​ല്‍ ഒ​രു സ​ര്‍​വീസ് മാ​ത്ര​മാ​ണു​ണ്ടാ​വു​ക.


പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന്‍റെ ബാ​ക്കി​യു​ള്ള നി​ര്‍​മാണപ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ര്‍​വീ​സ് ദീ​ര്‍​ഘി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. കാ​ല​താ​മ​സ​മി​ല്ലാ​തെ തീ​ര​ദേ​ശ റോ​ഡുവ​ഴി​യും നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും.

രാ​വി​ലെ എ​ട്ടി​ന് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​വ​ധ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ര​വ​ധി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ബ​സി​ന് സ്വീ​ക​ര​ണം ന​ല്‍​കും.