ആ​യി​രം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് അ​മ്മ​യ്ക്കൊ​രു മ​രം പ​ദ്ധ​തി
Friday, August 23, 2024 11:08 PM IST
ചേ​ര്‍​ത്ത​ല: ഒ​റ്റ​ദി​വ​സം 11 ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ട് ലോ​ക​റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ച ഭാ​ര​ത​സ​ർ​ക്കാ​രി​ന്‍റെ അ​മ്മ​യ്ക്ക് ഒ​രു മ​രം പ​ദ്ധ​തി​ക്ക് ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ല്‍ തു​ട​ക്കം കു​റി​ച്ചു. സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ടൂ​റി​സം ക്ല​ബും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​ന്ത്രി ആ​ർ.​ ബി​ന്ദു കോ​ള​ജ് വ​ള​പ്പി​ൽ അ​മ്മ​മ​രം ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് കോ​ള​ജ് വ​ള​പ്പി​ലും വീ​ടു​ക​ളി​ലു​മാ​യി ആ​യി​രം വൃ​ക്ഷ​ത്തൈ​ക​ൾ എ​ൻ​എ​സ്എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചു.


മ​ന്ത്രി പി. ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ല്‍ ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ റ​വ.​ഡോ. സെ​ല​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സീ​ന കു​ര്യ​ൻ, ഡോ. ​രാ​ജേ​ഷ്, ടൂ​റി​സം ക്ല​ബ് കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​വി. ജി​ത്തു​മോ​ൻ, അ​ജി​ത്ത് സേ​വ്യ​ർ, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​ മി​ഥു​ൻ, ദേ​വി​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.