ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ന് കാ​യം​കു​ള​ത്ത് തി​രി തെ​ളി​ഞ്ഞു
Thursday, August 22, 2024 11:49 PM IST
കാ​യം​കു​ളം: ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ നാ​ടി​നാ​യി സ​മൂ​ഹം ഒ​ന്നാ​യി കൈ​കോ​ർ​ക്ക​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ ഗാ​ന്ധി​ഭ​വ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു പ​റ​ഞ്ഞു.

ഗാ​ന്ധി​ഭ​വ​ൻ കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജി​ല്ലാ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. ച​ല​ച്ചി​ത്ര​താ​രം ര​ശ്മി അ​നി​ൽ, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ, അ​ഡ്വ. ഇ. ​സ​മീ​ർ, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, എ. ​അ​ബ്ദു​ൽ ജ​ലീ​ൽ, ഗാ​ന്ധി​ഭ​വ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ഹി​ദ ക​മാ​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ജി​ല്ല​യി​ലെ സ്‌​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളി​ൽനി​ന്നും ബി​ആ​ർ​സി​യി​ൽ​നി​ന്നും ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം ഭി​ന്ന​ശേ​ഷി ക​ലാ​പ്ര​തി​ഭ​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ജ​സ്റ്റീ​സ് കെ​മാ​ൽ പാ​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ ഡോ. ​പി.​ടി. ബാ​ബു​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.