ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി
Thursday, August 22, 2024 11:49 PM IST
ചേ​ര്‍​ത്ത​ല: സെന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ റൂ​സ 2.0 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടുകോ​ടി രൂ​പ ചെല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ​യും അ​നു​ബ​ന്ധ നി​ർ​മി​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ.​ആ​ർ.​ ബി​ന്ദു നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വൈ​ജ്ഞാ​നി​ക​സ​മൂ​ഹം ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും പു​തി​യ ത​ല​മു​റ മാ​റു​ന്ന വി​ദ്യാ​ഭ്യാ​സ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം ബ​ഹു​വേ​ഗം വ​ള​രാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​ർ. ​ബി​ന്ദു ആ​ഹ്വാ​നം ചെ​യ്തു.

മ​ന്ത്രി പി. ​പ്ര​സാ​ദ് സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​നേ​ജ​ർ ഡോ. ​സെ​ല​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ബു എ​സ്. പ​ദ്മം, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി ദാ​സ​പ്പ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് പി.​ഐ. ഹാ​രി​സ്, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റണി കു​ര്യ​ക്കോ​സ് എ​ന്നി​വ​ര്‍ ‍പ്രസംഗിച്ചു.