നാ​ട്ട​റി​വ് ദി​നം: നാ​ട്ട​ര​ങ്ങാ​യി മാ​റി​യ​പ്പോ​ൾ
Thursday, August 22, 2024 11:49 PM IST
ആ​ര്യാ​ട്: ഗ​വ. യുപി സ്കൂൾ ആ​ര്യാ​ട് നോ​ർ​ത്തി​ൽ നാ​ട്ട​റി​വ് ദി​നം നാ​ട്ട​ര​ങ്ങാ​യി. പി​ടി​എ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം കെ. ​ഉ​ദ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ച്ച്എം മി​നി​മോ​ൾ പ്ര സംഗിച്ചു. നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, നാ​ട​ൻ ക​ളി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, നാ​ട​ൻ ശൈ​ലി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്നീ പ​രി​പാ​ടി​ക​ൾ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നടന്നു.