ക്ല​സ്റ്റ​ർ അ​ധി​ഷ്ഠി​ത ഫ​ല​വ​ർ​ഗ കൃ​ഷി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം
Thursday, August 22, 2024 11:49 PM IST
മു​ഹ​മ്മ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക്ല​സ്റ്റ​ർ അ​ധി​ഷ്ഠി​ത ഫ​ല​വ​ർ​ഗകൃ​ഷി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​യി​ൽ ന​ട​ന്നു.

ജ​ന​ങ്ങ​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ധി​ച്ചുവ​രു​ന്ന ജീ​വി​തശൈ​ലീരോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​റു കോ​ടി ചെ​ല​വി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 200 ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 25 സെ​ന്‍റ് സ്ഥ​ലമു​ള്ള ക​ർ​ഷ​ക​ർ​ക്ക് ക്ല​സ്റ്റ​റി​ൽ അം​ഗ​മാ​കാം. സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നും മൂല്യവ​ർ​ധിത ഉ​ത്പന്ന​ങ്ങ​ളു​ടെ നി​ർ​മാണം, വി​പ​ണ​നം എ​ന്നി​വ​യ്ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ഉ​ണ്ടാ​കും.10,000 ക​ർ​ഷ​ക​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.


മാ​വ്, പ്ലാ​വ്, വാ​ഴ, പ​പ്പാ​യ, മാ​ങ്കോ​സ്റ്റി​ൻ, റം​ബൂ​ട്ടാ​ൻ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, അ​വ​ക്കാ​ഡോ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെയ്യുന്നത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കൃ​ഷി ഡ​യ​റ​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്നാ ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ തോ​മ​സ് സാ​മു​വ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​ ശി​വ പ്ര​സാ​ദ്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​ക​ല, ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.