സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തും: മ​ന്ത്രി
Thursday, August 22, 2024 11:49 PM IST
ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് 106 ച​ട്ട​ങ്ങ​ളി​ലാ​യി 381 ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ച​ട്ട​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത പ​രി​ഹ​രി​ച്ച് വ്യ​ക്ത​ത വ​രു​ത്ത​ലാ​ണ് ഈ ​ഭേ​ദ​ഗ​തി​ക​ള്‍കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം നി​ഷേ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ച​ട്ട​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ല്‍ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​കാ​ന്‍ ഇ​തോ​ടെ സാ​ധി​ക്കും. അ​ദാ​ല​ത്തു​ക​ള്‍ അ​തി​നു​ള്ള വേ​ദി​ക​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ത​ദ്ദേ​ശ അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​സ്ഡി​വി സെ​ന്‍റിന​റി ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ്യ​ക്തി​ഗ​തപ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല, അ​വ തീ​ര്‍​പ്പാ​ക്കു​ന്ന​ത് പ​ല​തും പൊ​തു തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​മെ​ന്ന​താ​ണ് അ​ദാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ദേ​ശീ​യ​പാ​ത​യു​ടെ ആ​ക്‌​സ​സ് പെ​ര്‍​മി​ഷ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ബി​ല്‍​ഡിം​ഗ്‌​പെ​ര്‍​മി​റ്റ് നി​ഷേ​ധി​ച്ചു​കൂ​ടാ എ​ന്ന തീ​രു​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ദാ​ല​ത്തി​ല്‍ എ​ടു​ത്തു. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​തി​ലു​ള്ള തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​നം ഇ​ത് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ നാ​ല് അ​ദാ​ല​ത്തി​ലും 85- 90 ശ​ത​മാ​നം പ​രാ​തി​ക​ളും പ​രാ​തി​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ തീ​ര്‍​ക്കാ​ക്കാ​ത്ത പ​രാ​തി​ക​ള്‍ സ്ഥി​രം അ​ദാ​ല​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍. എ​ന്നാ​ല്‍, ജ​ന​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ട​ങ്ങി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, ദ​ലീ​മ ജോ​ജോ, യു. ​പ്ര​തി​ഭ, തോ​മ​സ് കെ. ​തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍​മി​ള മേ​രി ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ ഡ​യറ​ക്ട​ര്‍ സീ​റാം സാ​ബ​ശി​വ റാ​വു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി​നു ജോ​ണ്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.