ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല: ക​ല്ലി​ശേ​രി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തക്കുരു​ക്ക്
Thursday, August 22, 2024 11:49 PM IST
ചെ​ങ്ങ​ന്നൂ​ർ: ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത ക​ല്ലി​ശേരി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് നി​ത്യസം​ഭ​വ​മാ​കു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​വി​ടെ മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റേ ഗ​താ​ഗ​തത​ട​സമു​ണ്ടാ​യി​ട്ടും അ​തി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യി​ല്ല​ന്ന ആ​ക്ഷേ​പമുണ്ട്.​

‌ ഒ​ടു​വി​ൽ പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ ത​ന്നെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നുശേ​ഷ​മാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ പോ​ലും അ​ന​ങ്ങി​ത്തു​ട​ങ്ങി​യ​ത്‌. ഗ​താ​ഗ​തക്കുരി​ക്കി​ൽ അ​ക​പ്പെ​ട്ട രോ​ഗി​ക​ളു​മാ​യി വ​ന്ന ആം​ബു​ല​ൻ​സു​ക​ളെ ഏ​റെ പ്ര​യാ​സപ്പെട്ടാ​ണ് ക​ട​ത്തി​വി​ട്ട​ത്.

ഈ ​സ​മ​യം നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യെ​ങ്കി​ലും ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ ക​ല്ലി​ശേരി ജം​ഗ്ഷ​നി​ൽനി​ന്നും കു​റ്റി​ക്കാ​ട്ടി​പ്പ​ടി​ക്ക​ലേ​ക്കും അ​വി​ടെനി​ന്നു തി​രി​കെയും ​പ്ര​യാ​ർ ഭാ​ഗ​ത്തുനി​ന്നെ​ത്തു​ന്ന വ​ണ്ടി​ക​ളും അ​വിടേക്ക് തി​രി​കെപോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും എം ​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കും തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും എ​ല്ലാം കൂ​ടി ഒ​ന്നി​ച്ച് ചേ​രു​ന്ന​തി​നാ​ൽ വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.


ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ഇ​നി​യും തി​ര​ക്ക് ഏ​റു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. ക​ല്ലി​ശേരി​യി​ൽ നി​ന്നും തി​രു​വ​ല്ലാ ഭാ​ഗ​ത്തേ​ക്ക് പ്രാ​വി​ൻകൂ​ട് വ​രെ​യും ക​ല്ലി​ശേ​രി​യി​ൽ നി​ന്നും ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​ണ്ടി​മ​ല ഭാ​ഗം വ​രെ​യും ഗ​താ​ഗ​തത​ട​സ​മു​ണ്ടാ​യി.

അ​ടി​യ​ന്തര​മാ​യി ഹോം ​ഗാ​ർ​ഡി​നേ​യോ ട്രാ​ഫി​ക് പോ​ലീ​സി​നേ​യോ ഇ​വി​ടെ ഡ്യൂ​ട്ടി​ക് നി​യോ​ഗി​ക്കു​ക​യും നി​ല​വി​ലു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.