കാറ്റും മഴയും: മുഹമ്മയിൽ കനത്ത നാശം
Wednesday, August 21, 2024 11:30 PM IST
മുഹമ്മ: ​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത നാ​ശം. മ​രം വീ​ടു​ക​ൾ​ക്ക് മേ​ൽ പ​തി​ച്ചും ലൈ​ൻ ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണു​മാ​ണ് നാ​ശ​ന​ഷ്ടം. നാ​ൽ​പ്പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞും ലൈ​നു​ക​ൾ പൊ​ട്ടി​യും വൈ​ദ്യു​തി മു​ട​ങ്ങി.
മു​ഹ​മ്മ എ​സ് എ​ൻ ജം​ഗ്ഷ​ന് കി​ഴ​ക്ക് റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ന്ന കാ​റി​നു മുകളിൽ തേ​ക്ക് വീ​ണ് കാ​ർ ത​ക​ർ​ന്നു.

മ​രം വീ​ണ് 11 കെ​വി ലൈ​ൻ പൊ​ട്ടി​വീ​ണു. മ​ഴ​യു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ര​ക്ഷ​യാ​യ​ത്. ഞ​ര്യ​ക്ക​ര സ്വ​ദേ​ശി കു​ട്ട​പ്പ​ൻ എ​ന്ന​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​മാ​ണ് ത​ക​ർ​ന്ന​ത്. റോ​ഡ​രികി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്ക​യാ​യി​രു​ന്നു. സ​മീ​പ​മു​ള്ള ലെ​മ​ൺ​ട്രി റി​സോ​ർ​ട്ടിലേ​ക്കു​ള്ള റോ​ഡി​ന് കു​റു​കെ​യും വ​ലി​യ മ​രം വീ​ണു. ലൈ​ൻ ക​മ്പി​യി​ൽ പ​തി​ച്ചാ​ണ് മ​രം റോ​ഡി​നു കു​റു​കേ വീ​ണ​ത്. കാ​യ​ൽ പ​ണി​ക്ക് പോ​കു​ന്ന​വ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


കാ​യി​പ്പു​റം ചേ​ലാ​ട്ട് രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലും മ​രം ഒ​ടി​ഞ്ഞു വീ​ണു. മു​ഹ​മ്മ പ​ണ്ടാ​ര​പ്പാ​ട്ട​ത്തി​ൽ വി​ജ​യ​പ്പ​ന്റെ വീ​ടി​ന് മു​ക​ളി​ലും മ​രം വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി .

മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് തൈ​പ്പ​റ​മ്പി​ൽ നാ​സ​റിന്‍റെ ഓ​ട്ടോ​റി​ക്ഷ​യും മ​രം വീ​ണു ത​ക​ർ​ന്നു. മു​ഹ​മ്മ പാ​പ്പാ​ളി​യി​ൽ ശോ​ഭാ നാ​രാ​യ​ണ​ന്‍റെ വീ​ടി​നു മു​ക​ളി​ലും മ​രം വീ​ണു.