ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Wednesday, August 21, 2024 11:30 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​ഞ്ഞ​വ​ഴി പു​തു​വ​ൽ ദി​വാ​ക​ര​ന്‍റെ മ​ക​ൾ ക​വി​ത​(46)യ്ക്കാ​ ണ് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ദി​വാ​ക​ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നി​രു​ന്നു. ഇ​വി​ടെ നി​ന്ന ക​വി​ത​യു​ടെ ത​ല​യി​ൽ ത​ടി വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.