ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചുനീ​ക്കി
Wednesday, August 21, 2024 11:30 PM IST
ഹ​രി​പ്പാ​ട്: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ആ​റാ​ട്ടു​പു​ഴ കി​ഴ​ക്കേ​ക്ക​ര ച​ക്കി​ലി​ക്ക​ട​വ് വേ​ല​ശേ​രി മ​ണ്ണേ​ൽ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചുനീ​ക്കി. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ജ​ല സം​ഭ​ര​ണി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു.

അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള​ള സം​ഭ​ര​ണി ആ​റു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. സംഭരണിയുടെ കോ​ൺ​ക്രീ​റ്റ് കാ​ലു​ക​ൾ പൊ​ട്ടി​യി​ള​കി ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​യി​രു​ന്നു. മു​ക​ൾഭാ​ഗ​ത്തുനി​ന്ന് സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്നുവീ​ഴാ​റു​മു​ണ്ടാ​യി​രു​ന്നു. മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്നു​ണ്ട്. സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്നാ​ണ് ആളുകൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്താ​ണ് പൊ​ളി​ച്ചു​മാ​റ്റാ​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.