വ​ള​ഞ്ഞ​വ​ഴി​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം
Wednesday, August 21, 2024 11:30 PM IST
അന്പ​ല​പ്പു​ഴ: വ​ള​ഞ്ഞവ​ഴി​യി​ൽ അ​തിരൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. രണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് പു​തു​വ​ൽ സു​രേ​ന്ദ്ര​ൻ, അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണം ഉ​ച്ച​യോ​ടെ ശ​ക്തി പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​യ​ർ​ന്നു പൊ​ങ്ങി​യ തി​ര​മാ​ല ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ച്ച് പ്ര​ദേ​ശ​മാ​കെ വെ​ള്ള​ത്തി​ലാ​യി. അ​റ​പ്പ​ൻ ക​ട​ലാ​ണ് ഇ​തെ​ന്ന് തീ​ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സു​നാ​മി പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടു​ക​ളാ​ണ് ക​ട​ലെ​ടു​ത്ത​ത്. ത​ക​ർ​ന്ന വീ​ട്ടി​ൽനി​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​യ​ൽ​പ​ക്ക​ത്തെ വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി. ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 9 പേ​രാ​ണു​ള്ള​ത്. വീ​ട് ത​ക​ർ​ന്ന​തോ​ടെ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ടെ​ട്രാ​പോ​ഡു​ക​ൾ​ക്കു മു​ക​ളി​ലു​ടെ ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​ക​ളാ​ണ് വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്. ക​ട​ൽഭി​ത്തി നി​ർ​മി​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഒ​രു ക​ല്ലുപോ​ലും തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ടെ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു.

നി​ര​വ​ധി വീ​ടു​ക​ൾ ഇ​പ്പോ​ഴും ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. വീ​ട് സം​ര​ക്ഷി​ക്കാ​ൻ ചാ​ക്കു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ച് തീ​ര​ത്ത് സ്ഥാ​പി​ക്കു​ക​യാ​ണ് ഇ​വ​ർ. എ​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ക​ട​ൽ​ഭി​ത്തി​യും പു​ലി​മു​ട്ടും നി​ർ​മി​ക്കാ​നാ​യി ടെ​ൻഡർ ക്ഷ​ണി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തീ​രസം​ര​ക്ഷ​ണം യാ​ഥാ​ർ​ഥ്യ​മാ​കാ​തെവ​ന്ന​താ​ണ് ​വീ​ടു​ക​ൾ ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ക​ട​ൽ ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചാ​ൽ കൂ​ടു​ത​ൽ വീ​ടു​ക​ൾ ക​ട​ലെ​ടു​ക്കാ​നാ​ണു സാ​ധ്യ​ത.